ksktu
സിപിഎം മാന്നാർ ഏരിയ സെക്രട്ടറി സ.പ്രൊഫ.പി.ഡി.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.

മാന്നാർ : ഉത്തർപ്രദേശിൽ ലഖിപൂരിൽ കർഷക സമരത്തിനു നേരെ വാഹനം കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.എസ്.കെ.ടി.യു മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഎം മാന്നാർ ഏരിയ സെക്രട്ടറി സ.പ്രൊഫ.പി.ഡി.ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം സ.ടി.ജി. മനോജ് അദ്ധ്യക്ഷനായി​. .ഇ.എൻ. നാരായണൻ സ്വാഗതം പറഞ്ഞു. ആർ സുരേന്ദ്രൻ, കെ പി പ്രദീപ്, പി രാജേഷ്, കെ പ്രശാന്ത് കുമാർ, എം തങ്കപ്പൻ എന്നിവർ സംസാരിച്ചു.