a
ഗജപദ്മം ഉണ്ണികൃഷ്ണന്റെ സ്മാരകമായി നിര്‍മ്മിച്ച പൂര്‍ണ്ണകായ പ്രതിമ

മാവേലിക്കര: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഗജവീരനായിരുന്ന മാവേലിക്കര ഉണ്ണികൃഷ്ണന്റെ സ്മാരമായ പൂർണകായ ശിൽപം മൂന്നാം ചരമ വാർഷിക ദിനമായ 11ന് അനാവരണം ചെയ്യും. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് എൻ.വാസു ശിൽപ്പത്തിന്റെ അനാവരണം നിർവഹിക്കും. ഉപദേശക സമിതി നിർമ്മിച്ച കാണിക്ക മണ്ഡപം ദേവസ്വം ബോർഡ് മെമ്പർ കെ.എസ്.രവി സമർപ്പണം നടത്തും. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ കെ.വിശ്രീകുമാർ, ദേവസ്വം ഉദ്യോഗസ്ഥർ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
കേരളത്തിൽ തന്നെ അപൂർവ്വം ആന സ്മാരക ശിൽപ്പങ്ങളിൽ ഒന്നാണ് അനാവരണം ചെയ്യുവാനിരിക്കുന്ന ഉണ്ണികൃഷ്ണന്റെ സ്മാരക ശിൽപ്പം. ഒരു നാടിന് ആനയുമായി​ ഉണ്ടായി​രുന്ന ആത്മീയ ബന്ധത്തിന്റെ ബാക്കിപത്രമാണ് ഉണ്ണികൃഷ്ണന്റെ സ്മാരകമെന്ന് ഉപദേശക സമിതി പ്രസിഡന്റ് എസ്.രാജീവൻ, സെക്രട്ടറി കെ.എം.ഹരികുമാർ എന്നിവർ പറഞ്ഞു.