ആലപ്പുഴ: ശുചിത്വമുള്ള കേരളം, ആരോഗ്യമുള്ള ജനത എന്ന സന്ദേശവുമായി കേരള ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സതേൺ റെയിൽവേ, യുവജന ബോർഡ് എന്നിവയുടെ സഹകരണത്തോടെ 12വരെ ശുചിത്വ ബോധവത്കരണം നടത്തും. ഇന്ന് ആലപ്പുഴ റെയിൽവേ സ്റ്റേനിലും 10ന് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലും ബോധവത്കരണം നടക്കും. ആലപ്പുഴയിൽ എ.എം. ആരീഫ് എം.പിയും അമ്പലപ്പുഴയിൽ എച്ച്.സലാം എം.എൽ.എയും ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ ജെയ്സപ്പൻ മത്തായി അദ്ധ്യക്ഷനാകും.