മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് അjചധ്യക്ഷനായി. കൺവൻഷൻ സെക്രട്ടറി എം.മനോജ്കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് പി.കെ.റെജികുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.