ചേർത്തല: സി.അച്യുതമേനോൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, 'കാർഷിക വിളകളുടെ മൂല്യവർദ്ധനവും ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനും" എന്ന വിഷയത്തിൽ നാളെ സെമിനാർ സംഘടിപ്പിക്കും. ഗാന്ധി ബസാറിലുള്ള സി.കെ.കുമാരപ്പണിക്കർ സ്മാരകമന്ദിരത്തിൽ രാവിലെ 9ന് മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എസ്.രാജേഷ് കുമാർ,സലിൻ തപസി, ജി.പി.റെജി എന്നിവർ സെമിനാറിന് നേതൃത്വം നൽകും. പഠനകേന്ദ്രം പ്രസിഡന്റ് സി.എസ്.സച്ചിത്ത് അദ്ധ്യക്ഷത വഹിക്കും. എൻ.എസ്.ശിവപ്രസാദ്, ആർ.സുഖലാൽ, എം.സി. സിദ്ധാർത്ഥൻ, യു.മോഹനൻ എന്നിവർ സംസാരിക്കും.