ആലപ്പുഴ : മലയാളമനസിന്റെ സംഗീത ബോധം അടുത്തറിഞ്ഞ പ്രതിഭയായിരുന്നു എം.എസ് ബാബുരാജെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. എം.എസ്.ബാബുരാജ് ഫൗണ്ടേഷനും 'രാഗ് സ്കൂൾ ഒഫ് മ്യൂസിക്ക് ആൻഡ് മ്യൂസിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.എസ് ബാബുരാജിന്റെ 43-ാമത് ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഹാരീസ് സരോവരം അദ്ധ്യക്ഷത വഹിച്ചു, ബാബുരാജ് ഫൗണ്ടേഷൻ സെക്രട്ടറി കെ.നാസർ, നൈസാം അബ്ദുൽ റസാഖ്, അനിത ഗോപകുമാർ, എന്നിവർ പ്രസംഗിച്ചു. മുൻ ജില്ലാ പൊലീസ് ചീഫ് ഹാരിസ് സേവ്യർ, രേഖ, ബിനോയ് ആലപ്പുഴ, പ്രമോദ് ആലപ്പുഴ തുടങ്ങിയവർ എം.എസ് ബാബുരാജ് ഗാന സ്മൃതിയിൽ പങ്കെടുത്തു .