# വിനോദസഞ്ചാര ബുക്കിംഗുകൾ കൂടി
ആലപ്പുഴ: അവധി ദിനങ്ങൾ ആഘോഷമാക്കാൻ ആലപ്പുഴയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നു. ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകൾക്കും ബുക്കിംഗുകൾ വർദ്ധിച്ചു. സാധാരണ പൂജാ അവധിക്ക് ഉത്തരേന്ത്യക്കാർ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട് സ്വദേശികളും മലബാർ മേഖലയിൽ നിന്നുള്ളവരുമാണ് മുൻകൂർ യാത്രയും താമസവും ബുക്ക് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തെ യാത്ര ക്രമീകരിച്ചാണ് കൂടുതൽ പേരും എത്തുന്നത്. കൊവിഡ് ഇളവുകൾ വന്നത് മുതൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുവേ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിരുന്നു.
രക്ഷിച്ചത് മലബാർ
കായലോര ടൂറിസം വീണ്ടും ഉണർത്തുന്നതിൽ വലിയ പങ്ക് വഹിച്ചത് മലബാറിൽ നിന്നുള്ളവരാണ്. ഇളവുകൾ പ്രഖ്യാപിച്ചതോടെ കുടുംബാംഗങ്ങൾക്കൊപ്പമാണ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലക്കാർ എത്തിത്തുടങ്ങിയത്. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ ഇടയ്ക്ക് ബുക്കിംഗെടുക്കാൻ സാധിക്കാത്ത സാഹചര്യവും ഉണ്ടായി.
കുട്ടനാട് പാക്കേജ് ഹിറ്റ്
1. ഹൗസ് ബോട്ട് താമസവും ഭക്ഷണവും
2. കായലോര കാഴ്ചകളും ഇടത്തോടുകളിലെ സഞ്ചാരവും
3. കായലോര, കടലോര താമസം
4. തീരത്തെ റിസോർട്ടുകളിൽ ഭക്ഷണം
5. പ്രഭാത - ഉച്ച ഭക്ഷണത്തിന് ഒരു കുടുംബത്തിന് ചെലവ് 3,000 രൂപ
""
ഉത്സവ സീസണിൽ സഞ്ചാരികൾ കൂടുന്നതിനാൽ നിരക്ക് കൂടും. ഫോൺ മുഖാന്തിരവും ഓൺലൈനായും ബുക്കിംഗ് ലഭിക്കുന്നുണ്ട്. പാക്കേജുകൾ തിരക്കി വരുന്നവരാണ് അധികവും.
ഹാരിസ് കാസിം, ഹാദിയ ടൂർസ് ആൻഡ് ട്രാവൽസ്