കായംകുളം: ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ഉപയോഗിച്ച് കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന ഹൈടെക് അങ്കണവാടിയുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ.സി. ബാബു നിർവഹിച്ചു. പഞ്ചായത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ അദ്ധ്യക്ഷനായി. ശ്രീഹരി, മഞ്ചു ജഗദീഷ്, അജയൻ അമ്മാസ്, എസ്. നസീം, മഠത്തിൽ ബിജു, അനിത വാസുദേവ്, ശരത്ത്, ശ്രീലത ശശി, രാധാമണി രാജൻ, ടി. സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജി പ്രകാശ് എന്നിവർ പങ്കെടുത്തു.