ചേർത്തല: എസ്.എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ ലിമിറ്റഡ് കമ്പനി ആലപ്പുഴ മഞ്ഞളും മാരാരിക്കുളം അരിയും ഉൾപ്പെടെയുള്ള നാടൻ ഉല്പന്നങ്ങൾ ഇന്ന് വിപണിയിൽ ഇറക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചെറുകിട നാമമാത്ര കർഷകർക്ക് പ്രോത്സാഹനം നൽകി വിഷരഹിതമായ ഗുണമേയുള്ള പച്ചക്കറികളും നെല്ലും കാർഷിക വിളകളും പരമാവധി ഉത്പാദിപ്പിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഉപഭോക്താക്കളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കുർക്കുമിന്റെ അളവ് ഏറ്റവും കൂടുതലുള്ള ആലപ്പുഴ മഞ്ഞൾ പൊടിയാണ് ആദ്യം വിപണിയിലെത്തിക്കുക. ഇതിന് പിന്നാലെ ചൊരിമണലിൽ പ്രകൃതി സൗഹൃദ രീതിയിൽ കൃഷിചെയ്ത വിരിപ്പ് മുണ്ടകൻ അരിയും മാരാരിക്കുളം അരി എന്ന പേരിൽ വിപണിയിലെത്തിക്കും. വിപണന ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്റി പി. പ്രസാദ് നിർവഹിക്കും. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ ചേരുന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. രവി പാലത്തിങ്കൽ, സുബ്രഹ്മണ്യൻ, രമ രവീന്ദ്രമേനോൻ, മനു, ഡി. ശിവദാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓഹരിയുടമകൾ: 111
വർദ്ധിപ്പിക്കുന്നത്: 300
""
നബാർഡ് സഹായത്തോടെ ഗാന്ധിസ്മാരക നാടൻ പശു സംരക്ഷണ സമിതി മുൻകൈയെടുത്ത് രൂപീകരിച്ച കമ്പനി വിവിധയിനം നാടൻ പച്ചക്കറികളുടെ സംഭരണവും വിപണനവും ഉടൻ ആരംഭിക്കും.
കമ്പനി അധികൃതർ