photo
ജോയിന്റ് കൗൺസിൽ ചേർത്തല മേഖലാ കൺവൻഷൻ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിന് സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രസിദ്ധീകരിയ്ക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്​റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്നും ജോയിന്റ് കൗൺസിൽ ചേർത്തല മേഖലാ കൺവൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് വി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർപേഴ്‌സൺ ആർ .ഉഷ, ജില്ലാ സെക്രട്ടറി വി.എസ് .സൂരജ്, വി.ഡി അബു, കെ.ജി.ഐബു ,
വി.തങ്കച്ചൻ, കെ.ജി.മനോജ് ഷേണായ്,ബാബു ലാൽ എന്നിവർ സംസാരിച്ചു.