ആലപ്പുഴ: അക്ഷയ കേരളം കാമ്പയിനിലൂടെ ജില്ലയിൽ പുതുതായി 90 ക്ഷയരോഗികളെ കണ്ടെത്തി. സെപ്തംബർ 2ന് തുടങ്ങിയ കാമ്പയിൻ നവംബർ ഒന്നുവരെ നീണ്ടുനിൽക്കും.
രോഗം തിരിച്ചറിയാൻ വൈകുന്നത് സ്ഥിതി സങ്കീർണമാക്കുന്നതിനൊപ്പം മരണത്തിനും കാരണമായേക്കും. രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിനും സാദ്ധ്യതയേറെയാണ്. രോഗലക്ഷണം ഉള്ളവർ കഫം പരിശോധിച്ച് ക്ഷയരോഗമില്ലെന്ന് ഉറപ്പാക്കണം. ശ്വാസകോശ രോഗങ്ങളുള്ള കൊവിഡാനന്തര രോഗികളിൽ നാല് ശതമാനം പേരിൽ ക്ഷയരോഗം കണ്ടെത്തിയിട്ടുണ്ട്. ക്ഷയരോഗികളിൽ 33 ശതമാനം പേർക്കും പ്രമേഹവുമുണ്ട്. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കഫ പരിശോധനയും ക്ഷയരോഗ ചികിത്സയും സൗജന്യമാണ്.
ലക്ഷണങ്ങൾ
രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ
ശരീരം ക്ഷീണിക്കുക
പെട്ടെന്ന് ശരീരഭാരം കുറയുക
രാത്രി വിറയലോടുകൂടിയ പനി
ചുമച്ച് രക്തം തുപ്പുക
നെഞ്ചുവേദന
വിശപ്പില്ലായ്മ
കൊവിഡിനൊപ്പം ചുമ
കൊവിഡ് ഭേദമായ ശേഷവും നീണ്ടുനിൽക്കുന്ന ചുമ
""
വായുവിലൂടെ പകരുന്ന ക്ഷയരോഗം കൃത്യസമയത്ത് ശരിയായ ചികിത്സയിലൂടെ പരിപൂർണമായും ഭേദമാക്കാനാകും.
ജില്ലാ മെഡിക്കൽ ഓഫീസർ