കായംകുളം: കായംകുളം സർക്കാർ ആശുപത്രിയിൽ ഇന്ന് മുതൽ ഈവനിംഗ് ഒ.പി ആരംഭിക്കും. നഗരസഭ നിയമിച്ച രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ദേശീയപാതയിലും കെ.പി റോഡിലും ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് എത്തിക്കുന്നത്. കൂടാതെ തീരപ്രദേശങ്ങളിലെ രോഗികളും എത്തിയിരുന്നു.

അതിനാൽ വൈകുന്നേരങ്ങളിൽ അത്യാഹിത വിഭാഗത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണ് നഗരസഭ മുൻകൈയെടുത്ത് ഒ.പി തുടങ്ങിയതെന്ന് ചെയർപേഴ്സൺ പി. ശശികല പറഞ്ഞു. ഇന്ന് വൈകിട്ട് 5 ന് യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.