ആലപ്പുഴ: പ്രയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടങ്കലിൽവച്ച ബി.ജെ.പി സർക്കാരിന്റെ നടപടി ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് പറഞ്ഞു.

ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിക്കാൻ പോയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി വൈസ് പ്രസിഡന്റ് ടി.ജി. രഘുനാഥപിള്ള അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, അഡ്വ. ഡി. സുഗതൻ, എം. മുരളി, അഡ്വ. ജോൺസൺ ഏബ്രഹാം,​ കെ.പി.സി.സി സെക്രട്ടറിമാരായ ബി. ബൈജു, ഇ. സമീർ, എൻ. രവി, അഡ്വ. കെ.പി. ശ്രീകുമാർ, സുനിൽ.പി. ഉമ്മൻ, എബി കുര്യാക്കോസ്, എസ്. ശരത്ത്, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ എ.കെ. രാജൻ, സി.കെ. ഷാജിമോഹൻ, കെ.വി. മേഘനാദൻ, അഡ്വ. എം. രവീന്ദ്രദാസ്, തോമസ് ജോസഫ്, സുനിൽ ജോർജ്, കല്ലുമല രാജൻ, എസ്. സുബാഹു, ജോൺ തോമസ്, ടി. സുബ്രമണ്യദാസ്, അഡ്വ. റിഗോരാജു, ജി. സഞ്ജീവ് ഭട്ട്, പ്രതാപൻ പറവേലി, പി. സാബു, എൻ. ശ്രീകുമാർ, അലക്സ് മാത്യു, രാജു താന്നിക്കൽ, ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി. മനോജ്കുമാർ, സിറിയക് ജേക്കബ്, സി. പ്രദീപ്, ചിദംബരൻ എന്നിവർ സംസാരിച്ചു.