മണ്ണഞ്ചേരി: ഭാര്യ മരിച്ച് ഒരുമാസത്തിന് ശേഷം ഭർത്താവും മരിച്ചു. പഞ്ചായത്ത് ഒൻപതാം വാർഡ് വടക്കനാര്യാട് പണിക്കവേലിക്കകത്ത് റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ ടി.കെ. സോമനാണ് (68) മരിച്ചത്. കഴിഞ്ഞ മാസം ഭാര്യ ശോഭന മരിച്ചിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ (ജില്ലാ കോടതി ആലപ്പുഴ), സുനിത, സുമേഷ് (ഹൈദരാബാദ്). മരുമക്കൾ: ശാരി, കെ.ഡി. ബൈജു (ഷൺമുഖ സോമിൽ), സൗമ്യ.