ആലപ്പുഴ: ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ഭിന്നശേഷിക്കാരുടെ നിൽപ്പ് സമരം കളക്ടറേറ്റിന് മുന്നിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.എ.പി.സി ജില്ലാ പ്രസിഡന്റ് വി.ടി. പ്രസന്നൻ അദ്ധ്യക്ഷനായി. പെൻഷൻ 5,000 രൂപയാക്കുക, ഒന്നിലധികം വൈകല്യമുള്ളവർക്കും 80 ശതമാനത്തിന് മേൽ വൈകല്യം ഉള്ളവർക്കും 7,500 രൂപ പെൻഷൻ അനുവദിക്കുക മുച്ചക്ര വാഹനങ്ങൾക്ക് പെട്രോൾ സബ്‌സിഡി അനുവദിക്കുക, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഭിന്നശേഷിക്കാർക്കായി പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി മോബിൻ മുഹമ്മ, സിദ്ധാർത്ഥൻ കറുപ്പംകുളങ്ങര, മഹേശ്വരി ചിത്രാംഗദൻ, സുരേഷ് പ്രസാദ്, ബിജു കാവാലം, എൻ.കെ. രാധാകൃഷ്ണൻ, ശശി ചില്ലികൂട്ടത്തിൽ, സോമൻ, മധു, മോഹൻകുമാർ, രാമചന്ദ്രൻ, ജോസഫ് ചാക്കോ, ശാന്ത, ലീല തുടങ്ങിയവർ സംസാരിച്ചു.