pooja
ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വേമ്പനാട്ടു കായലിൽ പ്രത്യേക പൂജയും, ആരതിയും കുമാരൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ നടക്കുന്നു

പൂച്ചാക്കൽ: നദികളേയും ജലാശയങ്ങളേയും സംരക്ഷിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഗംഗ പദ്ധതിയുടെ ഭാഗമായി ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മറ്റി വേമ്പനാട്ടു കായലിൽ പ്രത്യേക പൂജയും, ആരതിയും നടത്തി. കുമാരൻ തന്ത്രി കാർമ്മികത്വം വഹിച്ചു. ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ. സോമൻ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ..വാസുദേവൻ കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി രാമചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ ടി.സജീവ് ലാൽ , വിമൽ രവീന്ദ്രൻ ,ശ്രീദേവി വിപിൻ , സംസ്ഥാന കമ്മറ്റി അംഗം പി.കെ. ഇന്ദുചൂഡൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ബി. ബാലാനന്ദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ. സജീവൻ, സി.ആർ.രാജേഷ്, മണ്ഡലം ട്രഷറർ എസ് ദിനേശ് കുമാർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ വി.വിജിഷ്, പി.പി. ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.