പൂച്ചാക്കൽ: ഉളവയ്പ് എളംകുളം കർഷക സമിതിയുടെ നേതൃത്വത്തിൽ 1850 ഏക്കർ വിസ്തൃതിയുള്ള എളംകുളത്ത് നെൽകൃഷി ആരംഭിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ്, കൃഷി അസി. ഡയറക്ടർ സിറാജുദ്ദിൻ എന്നിവർ ചേർന്ന് വിത ഉദ്ഘാടനം ചെയ്തു. ജി.വത്സപ്പൻ അദ്ധ്യക്ഷനായി. 115 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെൽവിത്താണ് കൃഷി ചെയ്യുന്നത്. കർഷക സമിതി ഭാരവാഹികളായ ബിപിൻ ചന്ദ്രലാൽ ,അഗസ്റ്റിൻ ഊരുട്ടിത്തറ, സുരേഷ് പണിക്കം വീട്, എം.ഡി.ഹരിലാൽ, പഞ്ചായത്തംഗങ്ങളായ അംബികാ ശശിധരൻ, ഹരിഷ്മാവിനോദ് തുടങ്ങിയവർ പങ്കെടുത്തു.