ചേർത്തല: എഴുപത്തഞ്ചാമത് വയലാർ-പുന്നപ്ര-മേനാശേരി-മാരാരിക്കുളം രക്തസാക്ഷി അനുസ്മരണ സമ്മേളനം 24ന് ചേർത്തലയിൽ നടത്താൻ ജെ.എസ്.എസ് സംഘാടക സമിതി യോഗം തീരുമാനിച്ചു.വി.കെ. അംബർഷന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി പി.രാജു, ഡി.രാധാകൃഷ്ണപ്പണിക്കർ, പി.സി.സന്തോഷ്, എൻ.കുട്ടികൃഷ്ണൻ, എൻ.പ്രകാശൻ, പി. ശ്യാമകുമാർ, കെ.പി.വിദ്യാദരൻ, നേതാജി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.കെ.പീതാംബരൻ സ്വാഗതവും ജയപാൽ പുത്തനമ്പലം നന്ദിയും പറഞ്ഞു. വി.കെ. അംബർഷൻ ചെയർമാനായും കെ. പീതാബരൻ കൺവീനറായും 51 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു.