ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കർമ്മനിരത പ്രവർത്തനം മുന്നേറാൻ സംഘടന' സംയുക്തയോഗം നാളെ 2801ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖയിൽ നടക്കും. രാവിലെ 10 ന് യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം നിർവ്വഹിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ അനിൽ അമ്പാടി, എസ്.ദേവരാജൻ, എം.പി.സരേഷ്, കെ.ആർ.മോഹനൻ, കെ.ആർ.മോഹനൻ കൊഴുവല്ലൂർ എന്നിവർ പ്രസംഗിക്കും. ദീർഘകാലം ശാഖയുടെ സെക്രട്ടറിയായിരുന്ന കെ.കെ.പുരുഷോത്തമനെയും ചാർട്ടേർഡ് അക്കൗണ്ടന്റ് സംഗീത സുനിലിനെയും ചടങ്ങിൽ ആദരിക്കും. ശാഖാ പ്രസിഡന്റ് അരുൺതമ്പി സ്വാഗതവും സെക്രട്ടറി സുധാവിജയൻ നന്ദിയും പറയും.