block

പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും വികസന വകുപ്പിന്റെയും നേതൃത്വത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കായി ഒരു കോടി രൂപയുടെ ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനം എ.എം. ആരീഫ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.എം. പ്രമോദ് അദ്ധ്യക്ഷനായി. ജനകീയാസൂത്രണ പദ്ധതിയിൽ 125 കുട്ടികൾക്കാണ് ധനസഹായം നൽകിയത്. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ പി.വി. സിസിലി സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന ഓഫീസർ എം. ലിനി റിപ്പോർട്ട് അവതരിപ്പിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ് പഠന വീടുകളുടെ ധനസഹായം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. ജനാർദ്ദനൻ, രാജേഷ് വിവേകാനന്ദ, അഡ്വ. ജയശ്രീ ബിജു, രജിത, സി.പി. വിനോദ്, ശോഭന, എൻ.കെ. അനീസ്, ദീപ സജീവ്, കെ.എം. ദിബീഷ്, ഉദയമ്മ ഷാജി എന്നിവർ സംസാരിച്ചു. ജനറൽ എക്സ്റ്റെൻഷൻ ഓഫീസർ ടി.എസ്. രജീഷ് നന്ദി പറഞ്ഞു.