photo

ചേർത്തല:ഓട്ടോക്കാസ്റ്റിൽ നിർമ്മിച്ച നാല് ട്രെയിൻ ബോഗികൾ ഇന്ന് റെയിൽവേക്ക് കൈമാറും.ഉത്തര റെയിൽവെ പഞ്ചാബ് സോണിന്റെ അമൃത്സറിലെ വർക്ക്‌ഷോപ്പിലേക്കാണ് നാല് ബോഗികളും ഒരുമിച്ച് ട്രക്കിൽ കയ​റ്റി റോഡ് മാർഗം അയക്കുന്നത്.10 ദിവസത്തിനുള്ളിൽ അവിടെ എത്തും.
വാഹനം ഇന്ന് രാവിലെ 10 ന് പി.പി. ചിത്തരൻ എം.എൽ.എ ഫ്ളാഗ് ഒഫ് ചെയ്യും. ഉത്തര റെയിൽവെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ

5 കാസ്‌നബ് ബോഗികൾ നിർമിക്കുന്നതിന് ഓട്ടോകാസ്​റ്റിന് 2020 മാർച്ചിൽ ഓർഡർ ലഭിച്ചിരുന്നു. ആദ്യ ബോഗി നിർമ്മാണം കഴിഞ്ഞ ജൂലായിൽ പൂർത്തിയാക്കി കയ​റ്റി അയച്ചിരുന്നു. 2 മീ​റ്റർ വീതിയും രണ്ടര മീ​റ്റർ നീളവും മുക്കാൽ മീ​റ്റർ ഉയരവുമാണ് ഒരു ബോഗിയ്ക്ക്. രണ്ടര ടണ്ണോളം ഭാരം വരും.4 ബോഗികളും റെയിൽവെയുടെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്​റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻസ് (ആർ.ഡി.എസ്) അധികൃതർ ചേർത്തല ഓട്ടോക്കാസ്​റ്റിലെത്തി പരിശോധിച്ച് കയ​റ്റി അയക്കുന്നതിനുള്ള അന്തിമ അനുമതി നൽകി.ട്രെയിൻ ബോഗി നിർമ്മാണത്തിന് റെയിൽവെയുടെ ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിച്ച ഏക പൊതുമേഖലാ സ്ഥാപനമാണ് ഓട്ടോകാസ്​റ്റ്.