boat
കറ്റമറൈൻ ബോട്ട്

പൂച്ചാക്കൽ: സംസ്ഥാന ജലഗതാഗത വകുപ്പ് നിർമ്മിച്ച കറ്റാമറൈൻ ബോട്ട് ഇന്നലെ മുതൽ പാണാവള്ളിയിൽ സർവ്വീസ് ആരംഭിച്ചു. വേമ്പനാട്ടു കായലിന്റെ ആഴക്കുറവ് കറ്റാമറൈൻ ബോട്ടിന് ഭീഷണിയുയർത്തുന്നുണ്ട്. പാണാവള്ളിയിൽ നിന്ന്പെരുമ്പളം മാർക്കറ്റ് ജെട്ടിയിലേക്കാണ് സർവ്വീസ് നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.വി ആശ, ജലഗതാഗത വകുപ്പ്. ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു