പൂച്ചാക്കൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ പള്ളിപ്പുറം ശോഭ ഗ്രൗണ്ടിൽ നടത്തിയ ഫുട്ബാൾ ടൂർണമെന്റിൽ എൻ.വൈ.സി. പള്ളിപ്പുറം ജേതാക്കളായി. ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ സമ്മാനദാനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു, ടി.സജീവ് ലാൽ, ശ്രീദേവി വിപിൻ, അഡ്വ ബി.ബാലാനന്ദ് ,പി.കെ ഇന്ദുചൂഢൻ തുടങ്ങിയവർ പങ്കെടുത്തു.