കറ്റാനം: ജയിച്ചാലും തോറ്റാലും മോൾക്ക് ഒരു വീട്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലേക്ക് മത്സരിക്കുമ്പോൾ നാലാം ക്ളാസുകാരിക്ക് അജോയ് കുമാർ നൽകിയ മറുപടിയാണിത്. വോട്ടെണ്ണി അജോയ് ജയിച്ചു. വാക്കും പാലിച്ചു. പ്ളാസ്റ്റിക് ഷീറ്റിനു താഴെ മുഖം മറച്ച ഷെഡിനുള്ളിൽ കഴിയുന്ന നാലാം ക്ളാസുകാരി മർഹ ഫാത്തിമയ്ക്ക് പുതിയ വീടിനായി കഴിഞ്ഞ ദിവസം തറക്കല്ലിട്ടു.
സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച പി.സുധാകരന്റെ മകനാണ് അജോയ് .പി.സുധാകരന്റെ പതിനഞ്ചാം ചരമവാർഷിക ദിനത്തിൽ വീടിന് യു പ്രതിഭ എം.എൽ.എ തറക്കല്ലിട്ടു.ജി.രമേശ് കാർ, എ.എം.ഹാഷിർ ,ബി.വിശ്വനാഥൻ, എം.ഭാസുരൻ, ഷെരീഫ് എന്നിവർ പങ്കെടുത്തു. പി.സുധാകരന്റെ കുടുംബവും പാർട്ടി പ്രവർത്തകരും ചേർന്നാണ് വീട് നിർമ്മിച്ച് നൽകുന്നത്.
.