മാവേലിക്കര: സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്കും കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ എസ്.മാലിനിയെ സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് അനുമോദിക്കും. രാവിലെ 10 ന് ചെട്ടികുളങ്ങര വ്യാപാരഭവനിൽ മന്ത്രി സജിചെറിയാൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷയാകും.