rajan

ആലപ്പുഴ: മുഴുവൻ സാധാരണക്കാർക്കും സ്വന്തമായി മണ്ണ് കൊടുക്കുക എന്നതാണ് റവന്യു വകുപ്പിന്റെ ലക്ഷ്യമെന്നും അനധികൃതമായി സ്വന്തമാക്കിയ ഭൂമി തിരിച്ചുപിടിക്കാനുള്ള പ്രവർത്തനം ശക്തമാക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ലാ അസി. സെക്രട്ടറി ജി. കൃഷ്ണപ്രസാദ്,​ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറിമാരായ പി.എസ്.എം. ഹുസൈൻ, കെ.എസ്. അരുൺ, സി.പി.ഐ സംസ്ഥാന കൗൺസിലംഗം എം.കെ. ഉത്തമൻ, എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം എ. ശോഭ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി എൻ. അരുൺ, ജോ. കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് യു. അമൽ എന്നിവർ അഭിവാദ്യം ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ. അരുൺകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി കെ.എസ്. ജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ മുഖ്യപ്രഭാഷണം നടത്തി. എം. കണ്ണൻ നന്ദി പറഞ്ഞു.