ഹരിപ്പാട്: റോട്ടറി ക്ലബ് ഓഫ് ഹരിപ്പാടും എ.വൈ.ജെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മുംബയും ഐ.ആർ.എൽ.ഡി.എം. ജി യൂണിവേഴ്സിറ്റിയും സംയുക്തമായി കേൾവി വൈകല്യമുള്ള നിർധനരായ ആളുകൾക്ക് സൗജന്യമായി ശ്രവണസഹായി വിതരണം ചെയ്തു. ഹരിപ്പാട് റോട്ടറി ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മനുമോഹൻ അധ്യക്ഷതവഹിച്ചു. ശ്രവണ സഹായിയുടെ വിതരണോദ്ഘാടനം അഡ്വ. എ. എം ആരിഫ് എം.പി നിർവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ, ഹരിപ്പാട് മുൻസിപ്പൽ ചെയർമാൻ കെ.എം രാജു, ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീവിവേക്, അസി. ഗവർണർ രശ്മി പ്രസാദ്, ടീന ആൻറണി, ഡോ. ഷെർളി ലോഹിതൻ, സെക്രട്ടറി ഡോ. നിഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പദ്ധതി പ്രകാരം 250ഓളം നിർദ്ധനരായ ഗുണഭോക്താക്കൾക്ക് ശ്രവണ പരിശോധന നടത്തി 54 ലക്ഷം രൂപ വിലവരുന്ന ശ്രവണസഹായികൾ ഒക്ടോബർ 7,8,9 തീയതികളിലായി വിതരണം ചെയ്യും.