ആലപ്പുഴ: പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളേജിൽ ന്യൂജനറേഷൻ ത്രിവത്സര ഡിപ്ളോമ കോഴ്സായ കമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിലേക്ക് സ്പോട്ട് അഡ്മിഷൻ 11മുതൽ 13വരെ കോളേജിൽ നടക്കും. രാവിലെ 10ന് എസ്.എസ്.എൽ.സി പാസായവർ അസൽ സർട്ടിഫിക്കറ്റുമായി എത്തി മെരിറ്റ് അഡ്മിഷനിൽ പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8921374953, 9495432422, 9846597311.