ambala

അമ്പലപ്പുഴ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ലോ വിഷൻ കാറ്റഗറിയിൽ ഒന്നാം റാങ്ക് നേടിയ പറവൂർ ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപകനായ എച്ച്. രൂപേഷിനെ അദ്ധ്യാപകരും പി.ടി.എയും സംയുക്തമായി ആദരിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. രാജേഷ് അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ പൊന്നാടയണിയിച്ചു. ഹെഡ്മാസ്റ്റർ വി.എസ്. സനു, അദ്ധ്യാപിക മിനി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ. സുമ സ്വാഗതം പറഞ്ഞു. എച്ച്. രൂപേഷ് നന്ദി പറഞ്ഞു.