photo
കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗവും സെമിനാറും ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടം ചെയ്യുന്നു

ആലപ്പുഴ: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾ ഭാരതത്തിന്റെ മതേതരത്വം തകർക്കുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃയോഗവും സെമിനാറും ഉദ്ഘാടം ചെയ്യുകയായിരുന്നു ബാബുപ്രസാദ്. ജില്ലാ പ്രസിഡന്റ് സജീവ് അമ്പലപ്പാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ നെടുമുടി ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ അഡ്വ. ഇ.സെമീർ, എൻ.രവി, ഡി.സി.സി സെക്രട്ടറി അലക്സ് മാത്യൂ, ഡോ. പി.രാജേന്ദ്രൻ നായർൻ, ടി.ടി.കുരിവിള, പ്രൊഫ. തോമസ് വി.പുളിക്കൽ, വർഗീസ് പോത്തൻ, ആർ.രാജേഷ്കുമാർ, മുഹമ്മദ് കോയ, അഡ്വ. രാജീവ് കോയിക്കൽ, ജലജ കെ.സോമൻ, അഡ്വ. ബി.സുഭാഷ് എന്നിവർ സംസാരിച്ചു.