ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് ജന്മദിനസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചാക്കോ താഴ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി പാറക്കാടൻ മുഖ്യപ്രഭാഷണം നടത്തി. ഇ.ഷാബ്ദ്ദീൻ , ജി.പുഷ്‌കരൻ കേളഞ്ചേരി ,ബീന റസാഖ് , ഡി.ഡി.സുനിൽകുമാർ , ജേക്കബ് എട്ടുപറയിൽ , ബിനു മദനനൻ , പി.ജെ.ജെയിംസ് , ലൈസമ്മ ബേബി ,പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.