ph
ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ മുതിർന്ന പഠിതാവ് ദാമോദരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദരിയ്ക്കുന്നു

കായംകുളം: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ മുതിർന്ന പഠിതാവ് ദാമോദരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ആദരിച്ചു. പത്തിയൂർ രാമപുരം സ്വദേശിയായ ദാമോദരന്റെ വീട്ടിൽ എത്തിയാണ് ആദരി​ച്ചത്.
സാക്ഷരതാ മിഷൻ നടത്തുന്ന വിവിധ തുല്യതാ കോഴ്സുകൾ തുടർ പഠനത്തിനും ജോലിക്കും പ്രമോഷനുമൊക്കെ സഹായിക്കുന്നുണ്ട്. തുല്യതാ പഠനത്തിന് ആവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്ത് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിപിൻ സി.ബാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി.പ്രിയ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് കോഓഡിനേറ്റർ കെ.വി.രതീഷ്, പ്രേരക്മാരായ ഇന്ദിരാദേവി, എൽ.രാജൻ, ശോഭന, ശ്രീലേഖ എന്നിവരും പങ്കെടുത്തു.