മാവേലിക്കര: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജവും കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ മാവേലിക്കരയിലെ സീനിയർ അഭിഭാഷകൻ പി.കൃഷ്ണകുമാറിന്റെ മകളും അന്തരിച്ച പ്രമുഖ സാഹിത്യകാരൻ എരുമേലി പരമേശ്വരൻ പിള്ളയുടെ പൗത്രിയുമായ എസ്.മാലിനിയെ മാവേലിക്കര ബാർ അസോസിയേഷൻ ആദരിക്കുന്നു. 11ന് ഉച്ചയ്ക്ക് 2.30ന് അസോസിയേഷൻ ഹാളിൽ, പ്രസിഡന്റ് കെ.ജി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം മാവേലിക്കര അഡി.ജില്ലാ ജഡ്ജ് 1 മോഹിത് സി.എസ് ഉദ്ഘാടനം ചെയ്യും. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, ക്ലാർക്ക് എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി മെറിൽ.എം.ദാസ് അറിയിച്ചു.