ph
ഹാൾ മാർക്കിംഗ് നടപ്പിലാക്കുവാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കായംകുളം, ഹരിപ്പാട് യൂണിറ്റ് കമ്മിറ്റികൾ എ.എം ആരിഫ് എം.പിയ്ക്ക് നിവേദനം നൽകുന്നു

കായംകുളം: ഹാൾ മാർക്കിംഗ് സമ്പ്രദായത്തിലെ (എച്ച്.യു.ഐ.ഡി) നടപ്പിലാക്കുവാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കായംകുളം, ഹരിപ്പാട് യൂണിറ്റ് കമ്മിറ്റികൾ എ.എം ആരിഫ് എം.പിക്ക് നിവേദനം നൽകി.

ഹരിപ്പാട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. എസ് അബ്ദുൽ റഷീദ് കോയിക്കൽ, കായംകുളം യൂണിറ്റ് പ്രസിഡന്റ് എ.എച്ച്.എം ഹുസൈൻ, ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ, ഷാനവാസ് മംഗല്യ, സിദ്ദീഖ് ജൂവൽ ഗേറ്റ്, ഇർഷാദ് റോജ എന്നിവർ പങ്കെടുത്തു.