അമ്പലപ്പുഴ: വധശ്രമക്കുറ്റത്തിന് പുന്നപ്ര വടക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഏലിയാസ് (45), പറവൂർ മരത്തിങ്കൽ വീട്ടിൽ പീറ്ററിന്റെ മകൻ ജോയി (45) എന്നിവരെ അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു.വെള്ളിയാഴ്ച പകൽ അയൽവാസിയായ കറുകപ്പറമ്പിൽ വിനാംസി (23) യുമായി ഉണ്ടായ വാക്കുതർക്കത്തിനിടയിൽ തടിക്കഷണം ഉപയോഗിച്ച് ഏലിയാസും, മറ്റ് നാലുപേരും ചേർന്ന് തലക്കടിച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. വെള്ളിയാഴ്ച രാത്രി ഇവരെ പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തിരുന്നു.മറ്റു 3 പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തലയ്ക്കു പരിക്കേറ്റ വിനാംസി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.പുന്നപ്ര സി.ഐ പ്രതാപചന്ദ്രൻ ,എസ്.ഐ ബിജു, എ. എസ്.ഐമാരായ ഷിബു, ബോബൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.