അമ്പലപ്പുഴ: അശരണരായ രണ്ടര ലക്ഷം വരുന്ന ലോട്ടറി തൊഴിലാളികളെ സർക്കാർ കറവപ്പശുക്കളെ പോലെ ലാഭമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രവർത്തകയോഗം ആരോപിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രത്യക്ഷ സമരം നടത്താനും യോഗം തീരുമാനിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി റീജിയണൽ മണ്ഡലം പ്രസിഡന്റ് ഹമീദ് പുറക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വേണു പഞ്ചവടി, സംസ്ഥാന സെക്രട്ടറിമാരായ റീന, സജീവ്, ഗ്രാമ പഞ്ചായത്തംഗം എൻ. ഷിനോയ്, ഗോപൻ, കെ. ഗോപി, മണി, മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.