ambala
എച്ച് .സലാം എം .എൽ. എ യുടെ മെറിറ്റ് അവാർഡ് വിതരണം

അമ്പലപ്പുഴ: എച്ച് .സലാം എം .എൽ. എ യുടെ മെരിറ്റ് അവാർഡ് വിതരണം 'പൊൻതിളക്കം 2021' മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന സമ്മേളനത്തിൽ എച്ച്. സലാം എം. എൽ .എ അധ്യക്ഷനായി. മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളിനുള്ള പുരസ്‌കാരം തിരുവമ്പാടി ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൂൾ എച്ച് .എം ആർ. അനിത എം. എൽ.എ യിൽ നിന്ന് ഏറ്റുവാങ്ങി. എസ് .എസ് .എൽ .സി, പ്ലസ് ടു പരീകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രിയും എം. എൽ .എ യും മറ്റു ജനപ്രതിനിധികളും അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ആർ .വിനിത, ആർ.രമേശ്, സി.അരവിന്ദാക്ഷൻ, സ്‌കൂൾ മാനേജർ പി. കെ.ഹരികുമാർ, എൻ.രവീന്ദ്രൻ നായർ, പ്രിൻസിപ്പൽ കെ .ആർ .ജ്യോതി ,കെ. പി .ബിജു എന്നിവർ സംസാരിച്ചു.