ആലപ്പുഴ: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമുള്ള ഉത്ക്കണ്ഠ പരിഹരിക്കണമെന്ന് സി.പി.ഐ.ജില്ലാ എക്‌സി യോഗം ആവശ്യപ്പെട്ടു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കു പോലും അഡ്മിഷൻ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് യോഗം ചൂണ്ടി കാണിച്ചു. അടിയന്തിരമായും പ്ലസ്ടു ബാച്ചുകൾ വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 75-ാംമത് പുന്നപ്ര വയലാർ വാരാചരണ പരിപാടികൾ വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എസ്.സോളമൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.