മാവേലിക്കര: കേരള കോൺഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു. ജന്മദിന സമ്മേളനം നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മി​റ്റി അംഗം കെ.രാധാകൃഷ്ണകുറുപ്പ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മി​റ്റി അംഗം ജസ്റ്റിൻരാജ് ജന്മദിന സന്ദേശം നൽകി. നിയോജക മണ്ഡലം സെക്രട്ടറി ശിവജി അറ്റ്‌ലസ്, ജോയി മുതിരക്കണ്ടം, എസ്.അയ്യപ്പൻപിള്ള, അജിത്ത് തെക്കേക്കര, അജിൻ തോമസ്, ജോർജ് ഫിലിപ്പ് എന്നിവർ സംസാരി​ച്ചു.