മാവേലിക്കര: വി.സി കബീർ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രിചക്ക് തട്ടാരമ്പലത്തിൽ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് സ്വീകരണം നൽകും. ഗാന്ധി ദർശൻ സമിതി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.എൻ അശോകകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സ്വീകരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി വൈസ് പ്രസിഡന്റ്‌ കെ.ആർ മുരളീധരൻ ആമുഖ പ്രഭാഷണം നടത്തും. കെ.പി.സി.സി, ഡി.സി.സി, ഗാന്ധി ദർശൻ സമിതി ഭാരവാഹികൾ സമ്മേളനത്തിൽ സംസാരിക്കും. ഗാന്ധിയൻ കെ ഗംഗാധര പണിക്കരെ വി.സി കബീർ ആദരിക്കും.