കായംകുളം: സിവിൽ സർവീസ് പരീക്ഷയിൽ 145-ാം റാങ്ക് നേടി പത്തിയൂർ അനന്ത് ചന്ദ്രശേഖറിനെ യൂത്ത് കോൺഗ്രസ് , കെഎസ്‌യു മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ ശംഭു പ്രസാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ, മണ്ഡലം പ്രസിഡന്റ് ആദർശ് മഠത്തിൽ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീലേഖ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.