photo
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ശുചിത്വ ബോധവൽക്കരണം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: മാലിന്യമുക്തമായ കേരളം,ആരോഗ്യപൂർണമായ ജനത എന്ന സന്ദേശവുമായി കേരള ഡെവലപ്‌മെന്റ് ആന്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സതേൺ റെയിൽവേ തിരുവന്തപുരം,കേരള യുവജനക്ഷേമ ബേർഡ് എന്നിവയുടെ സഹകരണത്തോടെ ശുചിത്വ ബോധവൽക്കരണവും ക്ലിനിംഗും നടത്തി.
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ക്ളീനിംഗ് ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജെയ്‌സപ്പൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡോ. എസ്.ശാന്തി, അരുൺകുമാർ, ആർ.പ്രസന്നകുമാരി.പി.ഡി.റെജിമോൻ നിക്കോളാസ്, ജി.ഉണ്ണിക്കൃഷ്ണൻ, രതീഷ് രാജ്,ജിനീഷ് മാണിക്കൻ, സരസപ്പൻ കലാലയ എന്നിവർ സംസാരിച്ചു. കൊവിഡ് വാക്‌സിൻ ജില്ല കൺട്രോൾറൂം നോഡൽ ഓഫിസർ ഡോ.ഫ്രാഷി തോമസ്,സാമൂഹ്യപ്രവർത്തകനും സാക്ഷരത കോർഡിനേറ്ററുമായ പ്രകാശ് ബാബു എന്നിവരെ ആദരിച്ചു.