മാവേലിക്കര : ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡും മാവേലിക്കര പോസ്റ്റൽ ഡിവിഷനും സംയുക്തമായി നടത്തുന്ന ആധാർ മേള 11,12 തീയതികളിൽ ഇരമത്തൂർ മാർത്തോമാ പാരി​ഷ് ഹാളിൽ നടക്കും. മേളയിൽ അധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കും. പോസ്റ്റ്‌റ്റോഫീസ് സേവിംഗ്സ്, പോസ്റ്റൽ ലൈഫ് ഇൻഷറൻസ്, പോസ്‌റ്റോഫീസ് പേമെന്റസ് എന്നിവ തുടങ്ങാനും അവസരമുണ്ടാകും. മേള പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു പ്രദീപ്‌ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രവികുമാർ അദ്ധ്യക്ഷനാവും. ചടങ്ങിൽ മാവേലിക്കര പോസ്റ്റ്‌ ഓഫ് ഇൻസ്‌പെക്ടർ വിജിത വി, രണ്ടാം വാർഡ് മെമ്പർ നിഷ സോജൻ, നാലാം വാർഡ് മെമ്പർ പ്രസന്നകുമാരി ജയചന്ദ്രൻ എന്നിവർ സംസാരിക്കും. വാർഡ് മെമ്പർ പുഷ്പശശികുമാർ സ്വാഗതവും സി.ഡി.എസ് മെമ്പർ സുഭദ്രഗോപി നന്ദിയും പറയും.