ആലപ്പുഴ: മദ്യവ്യവസായ തൊഴിലാളികളുടെ പ്രതിമാസ പെൻഷൻ 5,000രൂപയായി വർദ്ധിപ്പിക്കണമെന്ന് മദ്യവ്യവസായ മസ്ദൂർ സംഘ്(ബി.എം.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ഗോപകുമാർ, ബി.രാജശേഖരൻ, സന്തോഷ് ചേർത്തല, മനോജ് കാവാലം, ഷാജി എന്നിവർ സംസാരിച്ചു.