crimer

മുതുകുളം: യുവമോർച്ച പ്രവർത്തനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പത്തിയൂർ പഞ്ചായത്ത് 19-ാം വാർഡിൽ ഇരുമ്പാണി ലക്ഷം വീട്ടിൽ പരേതനായ ഉത്തമന്റെ മകനും യുവമോർച്ച പത്തിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ സജിത്തിനെയാണ് (28) കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുപതോളം വെട്ടേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. അച്ഛനും അമ്മയും മരിച്ച സജിത്ത് മുത്തശ്ശി സരസമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. അക്രമികൾ മുത്തശ്ശിയെയും ഉപദ്രവിച്ചതായി പറയുന്നു.