കണ്ടല്ലൂർ: സി.പി.എം കണ്ടല്ലൂർ എൽ സി ഓണമ്പളളി ബ്രാഞ്ചിന്റെ നേത്യത്തത്തിൽ കണ്ടല്ലൂർ വടക്ക് മുകുന്ദവിലാസം എൽ .പി സ്കൂൾ ശുചീകരണ പ്രവർത്തനവും സ്കൂൾ ചുറ്റുമതിൽ നവീകരണവും നടത്തി. സി.ഐ.ടി​.യു ജില്ലാ ജോയിന്റ് സെക്രട്ടറി ബി.അബിൻഷാ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മി​റ്റി സെക്രട്ടറി എ.അജിത്ത് എൽ.സി. മെമ്പർമാരായ എം.പുഷ്കരൻ, വൈ.രാജീവ് , വാർഡ് മെമ്പർ വീണ അജയകുമാർ ബ്രാഞ്ച് സെക്രട്ടറി അജയദാസ് എന്നിവർ പങ്കെടുത്തു.