തുറവൂർ:ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ്‌ വി. സി കബീർ നയിക്കുന്ന 'ബാപ്പുജിയുടെ കൽപ്പാടുകളിലൂടെ"എന്ന ഗാന്ധി സ്മൃതി യാത്രയ്ക്ക് കുത്തിയതോട്ടിൽ സ്വീകരണം നൽകി. ഗാന്ധിജി ഒരു ദിവസം അന്തിയുറങ്ങിയ കുത്തിയതോട് പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടന്ന സമ്മേളനം കെ. പി. സി. സി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ്‌ അഡ്വ. എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കെ. ഉമേശൻ,എം. ആർ രവി, വി. കെ സുനിൽകുമാർ, സി. കെ വിജയകുമാർ, എം. കമാൽ, കെ. അജിത്ത് കുമാർ, പി. ജി.മോഹനൻ, അസീസ് പായിക്കാട്, പി. മേഘനാഥൻ, സി. കെ. രാജേന്ദ്രൻ, അബ്ദുൽ ജബ്ബാർ,വി.ജി.ജയകുമാർ, ഷൈലജൻ കാട്ടിത്തറ, കല്പനാ ദത്ത് , സനീഷ് പായിക്കാട്,, കെ. ധനേഷ് കുമാർ, കെ. പ്രകാശ് കൃഷ്‌ണാലയം, വി.കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് ശേഷം ഗാന്ധിജിയെ നേരിൽക്കണ്ട കുത്തിയതോട് നാളികാട് ബാലകൃഷ്ണനെ വി. സി കബീർ വീട്ടിലെത്തി ആദരിച്ചു.