photo
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ സ്ട്രീം മൂന്നിൽ കാഴ്ചശക്തി കുറഞ്ഞവരുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ എച്ച്.രൂപേഷിനെ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ആദരിക്കുന്നു


ആലപ്പുഴ: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ സ്ട്രീം മൂന്നിൽ കാഴ്ചശക്തി കുറഞ്ഞവരുടെ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ എച്ച്.രൂപേഷിനെ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ആദരിച്ചു. കൗൺസിലർമാരായ രമ്യ സുർജിത്ത്, മേരി ലീന, ക്ലാരമ്മ പീറ്റർ, മനീഷ സിജിൻ പൊതു പ്രവർത്തകരായ എ.പി സോണ, പി.കെ ബൈജു എന്നിവർ ഒപ്പമുണ്ടായിരുന്നു. കുതിരപ്പന്തി വാർഡിൽ ആഞ്ഞിലിപ്പറമ്പിൽ വി.കെ.ഹരിദാസിന്റേയും കോമളയുടേയും മകനായ രൂപേഷ് പറവൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനാണ്.