cpm
നൂറനാട് മറ്റപ്പള്ളിയിലെ സി.പി.എം സെന്റർ ബ്രാഞ്ചും ഡി.വൈ.എഫ്.ഐ സെന്റർ യൂണിറ്റും ചേർന്ന് വാസയോഗ്യമാക്കി നൽകിയ വീടിന്റെ പ്രവേശന ചടങ്ങ് സി.പി.എം ഏരിയാ സെക്രട്ടറി ബി.ബിനു നിർവ്വഹിക്കുന്നു.

ചാരുംമൂട് : സി.പി.എം മറ്റപ്പള്ളി സെന്റർ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് ബ്രാഞ്ച് കമ്മിറ്റിയും ഡി.വൈ.എഫ്.ഐ സെന്റർ യൂണിറ്റും ചേർന്ന് തനി​ച്ച് താമസിച്ചിരുന്ന വയോധികയായ സുഭദ്രക്കുഞ്ഞമ്മയുടെ വീട് വാസയോഗ്യമാക്കി നൽകി. വീടിന്റെ പ്രവേശന ചടങ്ങ് സി.പി.എം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി.ബിനു നിർവഹിച്ചു.

ഏരിയാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി രഘുനാഥൻ, എൽ.സി അംഗം സിറിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ,ബ്രാഞ്ച് സെക്രട്ടറി ജി.ജനാർദ്ദനൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.

സി.പി.എമ്മി​ന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ വാസയോഗ്യമാക്കി നൽകുന്ന നാലാമത്തെ വീടാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.