ആലപ്പുഴ: ഐ.എൻ.ടി.യു.സി. സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പരേതനായ വർഗീസ് തുണ്ടിയുടെ മകൻ ലാൽ വർഗീസിന്റെ ഭാര്യ പൂന്തോപ്പ് വാർഡ് തുണ്ടിയിൽ സിംല ലാൽ വർഗ്ഗീസ് (51) നിര്യാതയായി. മകൾ : അഞ്ജലി ലാൽ. രമേശ് ചെന്നിത്തല എം.എൽ.എ., കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി.സെക്രട്ടറി എം.ജെ.ജോബ്, ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ്, ആര്യാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.രവീന്ദ്രദാസ്, തുടങ്ങിയവർ അ്ന്ത്യാഞ്ജലി അർപ്പിച്ചു.